Sunday, April 12, 2009

ഗ്ലോബല്‍ വിഷു.

നാളെ വിഷു.. തമിഴന്റെ കയ്യില്‍ നിന്നും വാങ്ങിയ ഓട്ടുപാത്രങ്ങളും വിളക്കുകളുമെല്ലാംതുടച്ചു മിനുക്കി. രാജസ്ഥാനി നാടോടി കളുടെ അടുത്ത് നിന്നും ലാഭത്തില്‍ ഒരു പ്ലാസ്റ്റെര്‍ ഓഫ് പാരീസ് കൃഷ്ണനെയും കിട്ടി. കോയമ്പത്തൂര്‍ വണ്ടി വന്നാല്‍ കണി വെള്ളരിയും കൊന്നപ്പൂവും വാങ്ങണം. ബാന്‍ഗ്ലൂര്‍ ബസില്‍ മുല്ലപ്പൂവും എത്തും. ഗുജറാത്ത് എക്ഷിബിശനു പോയപ്പോള്‍ കണ്ണാടി വാങ്ങിയത് നന്നായി. തന്ചാവൂരില്‍ നിന്നും കൊണ്ടു വന്ന സെറ്റ് സാരിയുമായാല്‍ വിഷുക്കണി കേന്കേമം.

പൈപ്പില്‍ വെള്ളമില്ലെന്കിലും പേടിക്കാനില്ല. കോളകമ്പനിക്കാരിരക്കുന്ന മിനറല്‍ വാട്ടര്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കിടക്കട്ടെ വിഷുവിനു ഒരു ഗ്ലോബല്‍ ടച്ച്.

2 comments:

  1. വിഷു മാത്രമല്ല, ഓണവും മലയാളിക്കു ഗ്ലോബല്‍ ആഘോഷം തന...
    വിഷു മാത്രമല്ല, ഓണവും മലയാളിക്കു ഗ്ലോബല്‍ ആഘോഷം തന്നെയല്ലേ. ഗുണ്ടല്പെട്ടിലെ ചെണ്ടുമല്ലി പൂക്കള്‍ ഇല്ലെങ്കില്‍ ഇവിടെ ഓണം ഇല്ലല്ലോ. അല്ലെങ്കിലും ബീവേരിജ് ഷാപ്പിനു മുംബിലല്ലേ എല്ലാ ആഘോഷങ്ങളും തുടങ്ങുന്നതും ഒടുങ്ങുന്നതും. അങ്ങ് ഏതോ നാട്ടില്‍ ഇരുന്നു മലയാളിയുടെ ആഘോഷത്തെയും അതിന്റെ വഴികളെയും ഓര്‍ത്തത് നന്നായിട്ടുണ്ട്. കാത്തു വെക്കുക ഈ മനസ്സു. സ്നേഹത്തോടെ.....

    ReplyDelete
  2. കിടക്കട്ടെ വിഷുവിനു ഒരു ഗ്ലോബല്‍ ടച്ച്.
    ഗ്ലോബല്‍ ആശംസകള്‍.......

    ReplyDelete