Sunday, March 29, 2009

എന്‍റെ കഥകള്‍

മലയാളത്തില്‍ വല്ലതും എഴുതിയിട്ട് ഒരുപാടു കാലമാകുന്നു.കോളേജ് ജീവിതത്തിന്നു ശേഷം വല്ലതും എഴുതണമെന്നു കരുതുന്നത് പോലും ഇപ്പോഴാണ്. മുമ്പ് കോളേജു മാഗസിനില്‍ എഴുതിയ ചില മിനി ക്കഥകള്‍ ഓര്‍മ്മയില്‍ നിന്നും തികട്ടിയപ്പോള്‍ വീണ്ടും ഒന്നു ശ്രമിക്കുകയാണ്. എഴുതുകയാണന്നു പറയാനാവില്ല . അതുപോലെ ഈ കഥകളുടെ വരികളും ഇങ്ങിനെ തന്നെയായിരുന്നോ എന്നും ഓര്‍മ്മയില്ല. ഇതു പോലെ ഞാന്‍പോലും മറന്ന ചില കഥകളും ലേഖനങ്ങളും ഉണ്ട്. അവ തിരിച്ചെടുക്കാനാവുമോ എന്നഒരു ശ്രമം മാത്രമാണിപ്പോള്‍ ഞാന്‍ നടത്തുന്നത്. ഈ ശ്രമത്തില്‍ വിജയ പ്രതീക്ഷ ഒട്ടും തന്നെ ഇല്ല. എങ്കിലും ....
ഹൃദയം

അവള്‍ അവളുടെ ഹൃദയം എന്‍റെ കയ്യില്‍ തന്നു. ഞാന്‍ അത് സ്നേഹം നടിച്ചു കൊണ്ടു വാങ്ങി . എന്‍റെ ആവശ്യം കഴിഞ്ഞപ്പോള്‍് ഞാന്‍ അത് ദൂരേക്ക്‌ വലിച്ചെറിഞ്ഞു ....

അവള്‍ ആത്മഹത്യ ചെയ്തപ്പോഴാണ് എനിക്ക് മനസ്സിലായത് ഹൃദയം ഇല്ലാതെ ആര്‍ക്കും ജീവിക്കാനാവില്ലെന്നത്..

കണ്ണുകള്‍‌.....




അവളുടെ ആ വിടര്‍ന്ന കണ്ണുകളാണ് അവളിലേക്ക്‌ എന്നെ ആദ്യം ആകര്‍ഷിച്ചത്. ആദ്യമായി ഞാന്‍ സ്പര്‍ശിച്ചതും ആ നീണ്ടു കിടക്കുന്ന അവളുടെ കണ്‍പീലികളെയായിരുന്നു ...

പിന്നീട്..

എന്‍റെഎല്ലാ മുഖങ്ങളും അവള്‍ കണ്ടു എന്നായപ്പോള്‍ ആ കണ്ണുകളെ ഞാന്‍ അടച്ചു.. എന്നന്നേക്കുമായി...

Wednesday, March 25, 2009

ഞാന്‍ തുടങ്ങിക്കോട്ടെ ! ! ! ! !


അങ്ങിനെ ഞാന്‍ മലയാള ബൂലോഗത്തിലെക്കും എന്‍റെ പാദം പതിപ്പിക്കുകയാണ് . തെറ്റിദ്ധരിക്കരുത്....... നല്ലവന്‍ എന്നത് എന്നെ ഉദ്ധേശിച്ചല്ല (അല്ലേ ?) .പകരം എന്‍റെ ഇംഗ്ലീഷ് ബ്ലോഗ് Ilan’s first voice (http://faselmohammed.blogspot.com/) എന്നത് പേരടക്കം നേരെ മലയാളീകരിച്ചതാണ് . "ഇലന്‍" = നല്ലവന്‍ (അറബിക്) . "ഇലന്‍" എന്‍റെ മകന്‍ , ഇലന്‍ നിദാല്‍ നല്ലവനാകണമെന്ന എന്‍റെ ആഗ്രഹം . നല്ലവനാകും എന്ന വിശ്വാസം . എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത് പോലെ ഞാനും ആഗ്രഹിക്കുന്നു. അതാണോ ഈ പേരിന്‍റെ പുറകിലെ രഹസ്യം എന്ന് എനിക്കറിയില്ല . .............

ഒരു പക്ഷെ ആയിരിക്കാം അല്ലെങ്കില്‍ ഈ പേരിലെ അപൂര്‍വതയുമാവാം.............

അതെന്തായാലും എനിക്കും ചിലത്‌ പറയാനുന്ടു . അതെല്ലാം ഇംഗ്ലീഷ് ആവുമ്പോള്‍ ഞാന് ഉദ്ധേശിച്ചപോലെ വരുമോ എന്ന സംശയം. അതാണ്‌ ഒരു മലയാള ബ്ലോഗ് തുടങ്ങാനുള്ള പുതിയ ഐഡിയ (ആണോ?) . ഏതായാലും തുടരാനാവും എന്ന വിശ്വാസത്തോടെ ഞാന്‍ തുടങ്ങട്ടെ .....ആദ്യമേ പറയട്ടെ തെറ്റും കുറ്റവും ഒരുപാടുണ്ടാവും ............ പക്ഷെ എഴുതുന്നത് കഴിയുന്നതും സത്യം (എന്‍റെ മനസാക്ഷിക്കെന്കിലും ) മാത്രമായിരിക്കനമേന്നാണ്‌ ആഗ്രഹം. ......... അതിന് കഴിയും എന്ന വിശ്വാസത്തോടെ ................

ചിലപ്പോഴൊക്കെ എന്‍റെ എഴുത്തിന് മറ്റു പലയിടത്തും നിങ്ങള്‍ വായിച്ചു മറന്നതോ, എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്നും പടിയിറങ്ങാത്തതോ ആയ ഏതെങ്കിലും രചനകളുമായി സാമ്യം തോന്നുകയാണെങ്കില്‍, അതു മന:പൂര്‍വമല്ല, യാദൃശ്ചികമായി സംഭവിച്ചു പോയതാണെന്നു മനസ്സിലാക്കി വായനക്കാര്‍ സദയം മാപ്പാക്കണം. (മാപ്പാക്കിയില്ലെന്കിലും പ്രത്യേകിച്ച് കാര്യമൊന്നുമില്ല ). എന്നാലും പ്ലീസ് .................. അങ്ങ് മാപ്പാക്കിയെക്കൂ....