
ബാത്ത് റൂമിന്നു മുമ്പില്‍ ഇപ്പോള്‍ തന്നെ ക്യു തുടങ്ങിയിട്ടുണ്ടാവും....
ഇന്നലത്തെ കാലാവസ്ഥ കൊണ്ടാണെന്ന് തോന്നുന്നു തല പിളരുന്നത് പോലെയുണ്ട് വേദന.പൊടിക്കാറ്റും ചൂടും....
അല്ലെങ്കില്‍ കാലാവസ്ഥയെ എന്തിന്നു പറയുന്നു . ജോലി കഴിഞ്ഞുവന്നതിനു ശേഷം കഴിച്ചത് അതിവിശേഷമായിരുന്നല്ലോ.. എം സീ എന്നോ എന്‍ സീ എന്നോ ഒക്കെ പറയും. എന്ത് പറഞാലും സാധനം നല്ല ഒന്നാം നമ്പര്‍ സ്പിരിറ്റ് തന്നെയാണ്.
ആ ഫോര്മാന് പറഞ്ഞതു മോര്‍ച്ചറി സ്പിരിറ്റില്‍ കളറുംരുചിയും ചേര്‍ക്കുന്നത് ആണെന്നാണ്. ആര്‍ക്കറിയാം .... ഏതായാലും രണ്ടോ മൂന്നോ പെഗ്ഗിന്റെ ആവശ്യമേ ഉള്ളൂ ..... പുലരുന്നത് പോലും അറിയില്ല....
എന്തായാലും ഈശ്വരാ....സമയം ...
ബസ്സും കിട്ടില്ല .. അഥവാ കിട്ടിയാലും മറ്റവന്മാരുടെ കറുത്ത മുഖം രാവിലെ തന്നെ കാണേണ്ടി വരും. ബസ്സ് ഡ്രൈവര്‍ ആ ചേട്ടന് ആണെന്ന്കില്‍ വിമാനത്തിന്റെ പൈലറ്റ് ആണെന്ന ഭാവത്ത്തിലായിരിക്കും. ഒരു സെക്കന്റ്താമസിച്ചാല് പിഴച്ചു പോകാന്‍ വന്ന ഒരു മലയാളിയാണെന്ന ഒരു ചിന്ത പോലുമില്ലാതെ വണ്ടിയെടുക്കും. ..
തമ്മില്‍ ഭേദം ആ പച്ച ഖാന് ആണ്.. രാവിലെ വെറും വയറ്റില്‍ " മാകി ........" എന്ന് തെറി കേള്‍ക്കേണ്ടി വരുമെന്കിലും ഒരു ദിവസത്തെ ഹാജര്‍ പോകില്ല . എല്ലാവന്റെയും അമ്മയ്ക്ക് വിളിക്കുമെന്കിലും മുഴുവന്‍ആളുകളും വരുന്നതു വരെ കാത്തിരിക്കും .
മലബാരി മലബാരിയെ സഹായിക്കും എന്നാണ് അവരുടെ പറച്ചില്. പക്ഷെ മലയാളി മലയാളിയെ........ ഞാനൊന്നും പറയുന്നില്ല ..
ഹൊ . പണ്ടു എന്തൊരു കൊതിയായിരുന്നു ഒരു മലയാളിയെ കാണാനും പരിചയപ്പെടാനും....
മേലെ ഉള്ളവനെ തേക്കാനും കൂടെ ഉള്ളവനെ പാര വെക്കാനും അല്ലാതെ വേറെ എന്ത് സഹായം ആണ് ഇവന്മാരെ കൊണ്ടു കിട്ടുക...
ഏതായാലും ഇന്നു ഭാഗ്യം ഉണ്ടെന്നു തോന്നുന്നു . ബാത്ത് റൂം കാലിയാണ്. പത്തു പതിനഞ്ചു ബാത്ത് റൂം ഉണ്ടെന്കിലും ഇങ്ങനെ കാലിയായി കിട്ടുന്നത് ആദ്യമാണ്.
എന്താ ഇവന്മാരൊന്നും ഇന്നു ജോലിക്ക് പോവുന്നില്ലേ? സാമ്പത്തിക പ്രതിസന്ധി യാണെന്നും പറഞു കൊണ്ടു കമ്പനി ഒരുപാടു പേരെ പറഞുവിടുന്നെന്നു കേട്ടിരുന്നു. ഏകദേശം പകുതിയോളം ഇപ്പോള്‍ തന്നെ പോവുമെന്നാണ് കേട്ടത്. ഇനി ഈ ബ്ലോക്കില്‍ താമസിക്കുന്ന വരെയാണോ ആദ്യ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്.
ഏതായാലും പെട്ടെന്ന് കുളിച്ച്ചിറങ്ങാന് കഴിഞ്ഞു . മെസ്സില്‍ പോയി "നാസ്തയും*" വാങ്ങിയാല്‍ എന്തായാലും ബസ്സ് കിട്ടുമെന്ന് ഉറപ്പാണ്. നാസ്ത എന്ന് പറഞാല്‍ റബര്‍ ഷീറ്റ് പോലെയുള്ള രണ്ടു പൊറോട്ടയും മുകളില്‍ തേച്ചു പിടിപ്പിച്ച ഒരു "സബ്ജി **"യുമായിരിക്കും .
സ്റ്റാഫ് മെസ്സിലുള്ളവര്ക്ക് കൊടുക്കുന്നതുപോലെ , അല്ലെങ്കില്‍ എന്നും വേണ്ട, വല്ലപ്പോഴും ഒരു ഇധലിയോ, ദോശയോ തന്നാലെന്താ ഇവന്മാര്ക്ക്. എന്ത് ചെയ്യാന്‍ വിധി .....
ബസില്‍ സീറ്റും ഇഷ്ടം പോലെയുണ്ടല്ലോ.ആദ്യം കയറിയവന്മാര് മുഴുവന്‍ നല്ല ഉറക്കമാണ്. ഒന്നൊന്നര മണിക്കൂര്‍ സുഖമായി ഉറങ്ങാമല്ലോ?. അല്ലെങ്കില്‍ ഈ മുന്നര നാലു മണി സമയത്തു , നമ്മുടെ സെക്യൂരിറ്റി ഉസ്മാന് പറഞ്ഞതു പോലെ കുരുവി പോലും കണ്ണ് തുറക്കാത്ത ഈ പുലര്‍ച്ചയ്ക്ക് ഉറങ്ങുകയല്ലാതെ വേറെ എന്ത് ചെയ്യും?
നാട്ടിലാണ് എങ്കില്‍ സ്ഥിരമായി ഈ സമയത്തു ജോലി ചെയ്യുന്നവര്‍ വല്ല കള്ളന്മാരും ആയിരിക്കും....
സൈറ്റില്‍ എത്തിയത് അറിഞ്ഞില്ല .... നല്ല ഒരു ഉറക്കം ആയിരുന്നു. അത് കൊണ്ടു ആ തല വേദന മാറിക്കിട്ടി.
ഇനി എന്തൊക്കെ സഹിക്കണം ഈ ദിവസം തീര്‍ന്നു കിട്ടാന്‍....
ആരെയൊക്കെ സഹിക്കണം എന്ന് ചോദിക്കുന്നതാണ് ശരി...
എന്ജിനീയരെക്കാള് പോസ് കാണിക്കുന്ന ആ തെലുന്ക്ന് ഗാങ്ങരു*** മുതല്‍ താനാണ് ഇവിടെ എല്ലാവര്ക്കും ഭക്ഷണം കൊടുക്കുന്നത് എന്ന രീതിയില്‍ ഇരിക്കുന്ന ടൈം കീപരെ വരെ സഹിക്കനമല്ലോ ഇന്നും.
ടൈം കീപരുടെ ചില സമയത്തെ കളി കണ്ടാല്‍ ആ മഹാന് ഇല്ലെങ്കില്‍ ഈ കമ്പനി തന്നെ പൂട്ടി പോകുമെന്ന് തോന്നും. ഞങ്ങളെ പോലുള്ള സാധാരണ ലാബര്മാറും ഡ്രൈവര്‍മാറും ആ സാറിന്റെ, (സാര്‍ എന്നല്ല ... വേറെ പലതുമാണ് വായില്‍ വരുന്നത് ) റൂമില്‍ കയറരുത് എന്നാണു പ്രഥാന കല്പന. ചീഞ്ഞ മണം വരുമത്രേ. അതിന്നു വേണ്ടി ജന്നലിന്റെ അടുത്ത് ഒരു സ്റ്റെപ്പ് പണിതു വച്ചിട്ടുണ്ട്. അവിടെ നിന്നു വേണം ആ മഹാനെ മുഖം കാണിക്കേണ്ടത്. ചിലപ്പോള്‍ പത്തു മിനിട്ട് ആ ജന്നലിന്റെ അടുത്ത് നിന്നാലും സാര്‍ (!!!????) ഒന്നു മുഖമുയര്തുകയോ ഒന്നു മൈന്‍ഡ് ചെയ്യുകയോ ഇല്ല.
പിന്നെ പ്രൊജക്റ്റ് മാനേജര്‍മാരായ അറബികളുടെയും ഇംഗ്ലീഷ്കാരുടെയും അടുത്ത് തലയും താഴ്ത്തി നിന്നു തെറി വിളി കേള്‍ക്കലാണ് ഇവന്മാരുടെ പ്രധാന പണി എന്നത് ആര്‍ക്കും അറിയില്ല എന്നാണു വിജാരം.
ഇന്നെന്തു പറ്റി എല്ലാവരുടെയും മുഖത്ത് ഒരു ഭയമോ സന്കടമോ എന്തോ ? . തമ്മില്‍ തമ്മില്‍ സംസാരിക്കുന്നത് പോലും വളരെ പതിയെ അവിടെവിടെ കൂടി നിന്നാണല്ലോ.
ഇന്നലെ കേമ്പില്‍ ആത്മഹത്യ ചെയ്ത ട്രക്ക് ഡ്രൈവറെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്നലെ വരെ പുള്ളിയെ തെറി പറഞ്ഞു നടന്ന ആ അസിസ്ടന്റ്റ് ഫോര്മാന് ഇന്നിപ്പോള്‍ കരയുമെന്ന രീതിയിലാണ് സംസാരിക്കുന്നത്.
ജോലി പോയ ആ പാവം തൂങ്ങി മരിച്ചെന്നു കേട്ടിട്ടും എനിക്കൊരു വിഷമവും തോന്നുന്നില്ലല്ലോ ? മനുഷ്യത്വം എന്നത് എല്ലാവരും പറയുന്നതു പോലെ കളഞ്ഞു പോയോ എന്നാണ് സംശയം ....
ദേ ആ ഗാങ്ങര്‍ വരുന്നുണ്ട് .. കയ്യിലുള്ള ചെറിയ ടപ്പിയുടെ ഒരു ഭാഗത്ത് നിന്നും ചുണ്ണാമ്പും മറ്റേ വശത്ത് നിന്നും പുകയിലയും കയ്യിലെടുത്തുതിരുമ്മി കൊണ്ടാണ് വരവ്.. ആ തമ്പാക്കിന്റെ നാറ്റം സഹിക്കാന്‍ പറ്റില്ല. .... ചുണ്ടിനിടയില്‍ തിരുകിയ തമ്പാക്കിന്റെയും വിലകുറഞ്ഞ സിഗരറ്റിന്റെയും വിയര്‍പ്പിന്റെയുമൊക്കെ കൂടിയ നാറ്റം.... ഹൊ സഹിക്കാന്‍ വയ്യ...
ഇന്നെന്തൊക്കെയാണ് ആവോ പണിയുള്ളത് . ഇന്നലത്തെ വര്‍ക്കു ഒന്നും ബാക്കിയില്ല എന്നാണ് തോന്നുന്നത് ... വല്ലതും ബാക്കി യാണെങ്കില്‍ ഇപ്പോള്‍ വിളിക്കും " ഭേന്.....". രാവിലെ തന്നെ തുടങ്ങും തെറി വിളി...
നാട്ടില്‍ വല്ലതും ആയിരുന്നെന്കില് കാണിച്ചു കൊടുക്കാമായിരുന്നു. ... ഇവിടെ .........
ഒമ്പത് മണിയാവുമ്പോഴേക്കും " നാസ്ത " ഒറിജിനല്‍ റബ്ബര്‍ ഷീറ്റ് പോലെ ആയിട്ടുണ്ട്...
കടിച്ചു വലിച്ചിട്ടും മുറിയുന്നില്ലല്ലോ വായൊക്കെ വേദനിക്കുന്നു....
റോഡ് സൈഡില്‍ തന്നെ ഇരുന്നു വല്ലവിധേനയും ഇതങ്ങു വിഴുങ്ങിയാല്‍ ഉച്ച വരെ സമാധാനം .....
കഴിച്ച ഭക്ഷണം മുഴുവനും ഇറക്കാന്‍ സമയം കിട്ടുന്നതിനു മുമ്പ് അടുത്ത കുരിശു വരുന്നുണ്ട്. സേഫ്ടി ഓഫീസര്‍ എന്നും പറഞ്ഞു .
ആരൊക്കെയോ കളഞ്ഞ ഈ ഭക്ഷണം പൊതിഞ്ഞ പേപര്‍ എടുത്തു മാറ്റേണ്ടത് എന്റെ പണിയാണ് പോലും.
നായയുടെ ജന്മമല്ലേ കുരച്ച്ചല്ലേ പറ്റൂ..
.........ബാക്കി പിന്നീടെഴുതാം....
For easy understanding:
* നാസ്ത = ബ്രേക്ക് ഫാസ്റ്റ്
** സബ്ജി = പച്ചക്കറി
*** ഗാന്ഗര് = കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ഗാന്ഗ് ലീഡര്‍.
appozhekkum officer vannuvo?
ReplyDeletevannathalla poyathaanu. system hang aayi ppoyi....
ReplyDeleteThis comment has been removed by the author.
ReplyDeleteaadambaram illaatha ezhuth. nalla vaayana anubhavam... thudarcha vaayikkaan kaathirikkunnu....
ReplyDelete