
കറുമ്പന് പൂച്ച മറുപടി നല്കി. "ഇങ്ങള് എണ്ണം പറഞ്ഞു പേടിപ്പിക്കണ്ട .... ഞാള് പുല്യെളാണ് .... കാടിന്റെ പാതി ഞമ്മക്ക് വേണം ...."
" കാല് കുത്തിക്കൂല......"
"കാലും കുത്തും കയ്യും കുത്തും ........"
" നെരത്തി അടിയെടാ ഓലെ എല്ലാരേയും...."
" കൊല്ലടാ ഹംക്കുങ്ങളെ ......"
സിംഹങ്ങളും പുലികളും യുദ്ധം തുടങ്ങി.. ആയുധങ്ങളിറങ്ങി....
വെട്ടു കത്തിയും വടിവാളും തുടങ്ങി എ കെ 47 ഉം റോകറ്റുലോഞ്ചര് വരെ നിരത്തി കെട്ടി... സയനൈഡ് ടപ്പിയും ചാവേറുകളും നിര നിര നിരന്നു ....
പുലി നേതാവ് കറുമ്പനെ ഇന്നത്തോടെ തീര്‍ക്കുമെന്ന് ചെമ്പന്റെ പത്ര സമ്മേളനം .......
രോമം തൊടില്ലെന്ന് കരുമ്പന്മാര്.......
മ്യാവൂ... ങ്യാവൂ... ഹര് .... ഗ്ര്.... ഹ്ന്ഗ്യാവൂ... ങ്യാവൂ
* * * * * * * * * * * * * * * * * * * * * * * * * * * * * *
യുദ്ധം താത്കാലികമായി നിറുത്തിവച്ചു.....
ഔദ്യോഗിക യുദ്ധകണക്കു പുറത്തു വന്നു...
തല പോയവര്‍ - 25 ലക്ഷം (അനൌദ്യോകികം - പടച്ചോനിക്ക് മാത്രം അറിയാം ...)
കൈ, കാല്, വാല് മുതലായവ പോയവര്‍ - ..................... മലയാളത്തില്‍ എണ്ണം കൂട്ടി പറയാന്‍ അറിയില്ല (മറു ഭാഷയില്‍ എണ്ണമുണ്ടെന്നു ബഹു ഭാഷ പണ്ഡിതന്...)
വാലും ചുരുട്ടി നാടും വിട്ടു മണ്ടിയവര്‍ - .... പടചോനിക്കും പടപ്പിനും എണ്ണാന്ആയിട്ടില്ല ..
കൊട്ടാരത്തിലെ എ സി സ്റ്റുഡിയോയില്‍ ചെമ്പന്റെ വാര്‍ത്താ സമ്മേളനം.
" കറുമ്പന് മുങ്ങികപ്പലില്‍ മുങ്ങി... ആയതിനാല്‍ യുദ്ധം നിറുത്തില്ല. വീണ്ടും തുടരും .."
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
രണ്ടു ഭാഗത്തും നിന്ന് ഈ യുദ്ധവും അയല്‍കാടുകളില്‍ ഇതിന്റെ പേരില്‍ നടക്കുന്ന പൊറാട്ടു നാടകങ്ങളും എല്ലാവര്ക്കും വേണ്ടി സ്പോണ്സര് ചെയ്യുന്നത് ബല്യ ബല്യ ആള്‍ക്കാരാണെന്ന് അങ്ങാടി പാട്ട്....
ഈ ക്യാമറ ഇനി എങ്ങോട്ട് തിരിക്കണം എന്നറിയാതെ ഈ പാവം യുദ്ധകാര്യലേഖകനും...
.
അന്റെ ചങ്ങായ്യേ അനക്ക് പുലികളെയും പൂച്ചകളെയും സി...
ReplyDeleteഅന്റെ ചങ്ങായ്യേ അനക്ക് പുലികളെയും പൂച്ചകളെയും സിംമങ്ങളെയും എല്ലാം ശരിക്കും അറിയാല്ലോ. എന്താ അവറ്റൊല്ടെഒരു യുദ്ധം. എന്നിട്ട് ഒടുക്കം എന്തായി.. എല്ലാ യുദ്ധങ്ങളും പോലെ തന്നെ. തലയും വാലും പോയോനെ കുറിച്ചു ആര്ക്കുംഒരു കണക്കുമില്ല. ചരിത്രത്തില്‍ ചെമ്പനും കരുംബനും മാത്രം ബാക്കി ആകും.
Can u please exdplain more about this story,I didnt understand anything...
ReplyDeletebhayankaram aliyoo.......bhayankaram..... janangale puli kalippikkalle
ReplyDelete