മലയാളത്തില്‍ വല്ലതും എഴുതിയിട്ട് ഒരുപാടു കാലമാകുന്നു.കോളേജ് ജീവിതത്തിന്നു ശേഷം വല്ലതും എഴുതണമെന്നു കരുതുന്നത് പോലും ഇപ്പോഴാണ്. മുമ്പ് കോളേജു മാഗസിനില്‍ എഴുതിയ ചില മിനി ക്കഥകള്‍ ഓര്‍മ്മയില്‍ നിന്നും തികട്ടിയപ്പോള്‍ വീണ്ടും ഒന്നു ശ്രമിക്കുകയാണ്. എഴുതുകയാണന്നു പറയാനാവില്ല . അതുപോലെ ഈ കഥകളുടെ വരികളും ഇങ്ങിനെ തന്നെയായിരുന്നോ എന്നും ഓര്‍മ്മയില്ല. ഇതു പോലെ ഞാന്‍പോലും മറന്ന ചില കഥകളും ലേഖനങ്ങളും ഉണ്ട്. അവ തിരിച്ചെടുക്കാനാവുമോ എന്നഒരു ശ്രമം മാത്രമാണിപ്പോള്‍ ഞാന്‍ നടത്തുന്നത്. ഈ ശ്രമത്തില്‍ വിജയ പ്രതീക്ഷ ഒട്ടും തന്നെ ഇല്ല. എങ്കിലും ....
ഹൃദയം

അവള്‍ അവളുടെ ഹൃദയം എന്‍റെ കയ്യില്‍ തന്നു. ഞാന്‍ അത് സ്നേഹം നടിച്ചു കൊണ്ടു വാങ്ങി . എന്‍റെ ആവശ്യം കഴിഞ്ഞപ്പോള്‍് ഞാന്‍ അത് ദൂരേക്ക് വലിച്ചെറിഞ്ഞു ....
അവള്‍ ആത്മഹത്യ ചെയ്തപ്പോഴാണ് എനിക്ക് മനസ്സിലായത് ഹൃദയം ഇല്ലാതെ ആര്‍ക്കും ജീവിക്കാനാവില്ലെന്നത്..
No comments:
Post a Comment