With pleasure we announce that Eímaste'11 - the annual get together of nam alumni uae will be on 2nd of December 2011. Eímaste (είμαστε) is a greek word which means "we are" in english and "നമ്മള്" in malayalam .
ഞാന്‍ ഫൈസല്‍ , ചിന്തകളില്‍ ഒരു തീര്‍ത്ഥാടകനും ജീവിതത്തില്‍ ഒരു പ്രവാസിയും. ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്താനുള്ള ഒരു യാത്രയിലാണിന്നു ഞാന്‍ .ഈ ഒരു ബ്ലോഗില്‍ കൂടി ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളെ കുറിച്ചു പറയുവാനാണ് എന്റെ ആഗ്രഹം . സ്നേഹത്തെ കുറിച്ച്, സന്തോഷങ്ങളെ കുറിച്ച്. ആഗ്രഹങ്ങളെ കുറിച്ച്, വേദനകളെ കുറിച്ച് , ലക്ഷൃത്തെ കുറിച്ച്, ആകാംക്ഷകളെ കുറിച്ച്, പ്രണയത്തെ കുറിച്ച്, സൌഹൃതത്തെ കുറിച്ച്, അത് പോലെയുള്ള വിവിധ ഭാവങ്ങളെ കുറിച്ച്, ആ ചെറിയ ചെറിയ ചിന്തകള്‍ , നമ്മെ ഈ ചെറുതും മഹത്തുമായ ജീവിതത്തിന്റെ എല്ലാ നന്മകളും അനുഭവിപ്പിക്കുവാനും അതിനെ ഇനിയും നല്ല അര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്ന ആ മനോഹര ചിന്തകള്‍ അത് പങ്കു വെക്കുക എന്നതാണ് ഈ ബ്ലോഗിന്റെ ലക്ഷ്യം....
പ്രധാനമായും ഞാന്‍ പറയാനുദ്ധേശിക്കുന്നത് എന്റെ അനുഭവങ്ങളും , വിശ്വാസങ്ങളും, ചിന്തകളുമാണ് . അത് നിങ്ങള്‍ക്കു അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം . എന്റെ വിശ്വാസങ്ങള്‍ , എന്റെ തിയറികള്‍ , എന്റെ എഴുത്തുകള്‍, തെറ്റാണെന്ന് നിങ്ങള്‍ക്കു തെളിയിക്കാം. നമുക്കു സ്നേഹത്തോടെ പരസ്പരം പോരടിക്കാം, അവസാനം യാതാര്ത്ത്ത്യത്തിലേക്ക് എത്തിച്ചേരാം . മനസ്സിലാക്കാം, അതംഗീകരിക്കാം. അതാണ് , അത് മാത്രമാണ് ഈ ബ്ലോഗിന്റെ ആത്യന്തികമായ ലക്ഷ്യം.
ചിലപ്പോഴൊക്കെ എന്റെ എഴുത്തിന് മറ്റു പലയിടത്തും നിങ്ങള്‍ വായിച്ചു മറന്നതോ, എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്നും പടിയിറങ്ങാത്തതോ ആയ ഏതെങ്കിലും രചനകളുമായി സാമ്യം തോന്നുകയാണെങ്കില്‍, അതു മന:പൂര്‍വമല്ല, യാദൃശ്ചികമായി സംഭവിച്ചു പോയതാണെന്നു മനസ്സിലാക്കി വായനക്കാര്‍ സദയം മാപ്പാക്കണം.കാരണം ആത്യന്തികമായി ഞാന്‍ ഒരു എഴുത്തുകാരന് അല്ല .... വായനക്കാരന് മാത്രമാണെന്നാണ് എന്റെ വിശ്വാസം .